കോട്ടയം: ഗാന്ധിജി യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് ടി.എം ജേക്കബ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ടി എം ജേക്കബ് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻമന്ത്രിയും പാർട്ടി ലീഡറുമായ അനൂപ് ജേക്കബ് എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. കേരളാകോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ജോർജ് ജോസഫ്, വൈസ് ചെയർപേഴ്‌സൺ ഡെയ്‌സി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.മോഹനൻപിള്ള, പ്രൊഫ.ജോണി സെബാസ്റ്റ്യൻ, എഴുകോൺ സത്യൻ, വി.എസ് മനോജ് കുമാർ, കെ.ആർ ഗിരിജൻ, ട്രഷറാർ ബാബു വലിയവീടൻ, ജില്ലാപ്രസിഡന്റ് പി.എസ് ജയിംസ് എന്നിവർ പ്രസംഗിച്ചു.