വൈക്കം: ആചാരത്തനിമയിൽ ഒറ്റപ്പണ സമർപ്പണം. മഹാദേവ ക്ഷേത്രത്തിൽ സമൂഹ സന്ധ്യ വേല തുടങ്ങി.
വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയോടെയാണ് സമൂഹ സന്ധ്യ വേല ആരംഭിച്ചത്. സന്ധ്യവേലയുടെ ചടങ്ങായ ഒറ്റപ്പണ സമർപ്പണം ആചാര പ്രകാരം നടന്നു. അഷ്ടമി കൊടികയറുന്നതിന് മുൻപ് ക്ഷേത്രത്തിൽ സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേലയ്ക്കാണ് ഒറ്റപ്പണം സമർപ്പിക്കുക. ബലിക്കൽപുരയിൽ വെള്ള പട്ടു വിരിച്ച് സമൂഹം സെക്രട്ടറി കെ സി കൃഷ്ണമൂർത്തി റ്റെപ്പണ സമർപ്പണത്തിനായി സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രിമാർ പട്ടോലക്കാർ എന്നിവരെ യഥാക്രമം ഒറ്റപ്പണ സമർപ്പണത്തിനായി ക്ഷണിച്ചു. പിന്നിട് കിഴികെട്ടി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വം ഓഫിസിൽ എൽപ്പിച്ചു. കിഴിപ്പണത്തിൽ ഒരു പണം സമൂഹാഗംങ്ങൾ എടുത്ത് കിഴിയാക്കി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും.