കോരുത്തോട് : കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നു വന്നിരുന്ന കാഞ്ഞിരപ്പള്ളി സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. 13 വേദികളിലായി 119 സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും സെന്റ്. ഡൊമിനിക് സ്‌കൂൾ കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും സി.കെ.എം എച്ച്.എസ്.എസ് കോരുത്തോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി ജീരാജ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ ബി. രാജൻ, യൂണിയൻ കൗൺസിലർ ഷാജി ഷാസ്, സി.കെ.എം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ, എ.ഇ.ഒ എം.സി. ഓമനക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് വി മുരളീധരൻ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജനറൽ കൺവീനർ അനിതാ മോൾ കെ കെ സ്വാഗതവും സബ് കമ്മിറ്റി കൺവീനർ രാഹുൽ നന്ദിയും പറഞ്ഞു.