പള്ളം: പള്ളം സി.എം.എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മമാ‌ർക്കായി നടത്തിയ മാതൃശാക്തീകരണ പരിപാടി ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. സമഗ്രപോർട്ടൽ, ദീക്ഷ, സമേതം, ഹൈടെക് ക്ലാസ്‌മുറികൾ തുടങ്ങിയവ അമ്മമാർക്കായി പരിചയപ്പെടുത്തി. സൈബർ സുരക്ഷയെക്കുറിച്ച് ബോധവത്കരണവും സംഘടിപ്പിച്ചു. ലിസ ജോർജ്, ബിൻസി ജോസഫ്, സമ്പത്ത് എൽസി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.