വൈക്കം: നഗരസഭ കേരളോത്സവം തുടങ്ങി. ഗവ. ബോയ്‌സ് ഹൈസ്‌കൂളിലും, സത്യാഗ്രഹ സ്മാരക ഹാളിലുമാണ് കലാ കായിക മത്സരങ്ങൾ നടക്കുന്നത്. കേരളോത്സവം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ ജി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, കൗൺസിലർമാരായ അഡ്വ. അംബരീഷ് ജി. വാസു, ആർ. സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പൻ, ബിജു വി കണ്ണേഴൻ, എം. ടി. അനിൽകുമാർ, ഷിബി സന്തോഷ്, സെക്രട്ടറി രമ്യാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കായിക മത്സരങ്ങൾ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലും, കലാമത്സരങ്ങൾ സത്യാഗ്രഹ സ്മാരക ഹാളിലുമാണ് നടത്തുന്നത്. 3 ന് വൈകിട്ട് സമാപന സമ്മേളനം നടക്കും.