വൈക്കം: വാട്ടർ അതോറിറ്റി വൈക്കം സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള വെള്ളക്കരം കൂടുതൽ ബില്ല് തുക കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ വാട്ടർ കണക്ഷനുകൾ വിച്ഛേദിച്ച് തുടങ്ങി. വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി.പുരം, തലയാഴം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലാണ് കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നത്.7 സ്‌ക്വാഡുകൾ ആണ് ഇതിനായി പ്രവർത്തിക്കുന്നത്. കുടിശ്ശിക മൂലം വിച്ഛേദിച്ച കണക്ഷനുകൾ ഇനി മുതൽ ഡിസ്‌കണക്ഷൻ റികണക്ഷൻ ഫീസ് ഒടുക്കി പുന:സ്ഥാപിക്കണം. അല്ലാത്തവക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. കേടായ വാട്ടർ മീറ്ററുകൾ മാറ്റുന്നതിന് നോട്ടീസ് ലഭിച്ചവർ പുതിയ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ അവ വിച്ഛേദിക്കുന്ന നടപടിയും ആരംഭിച്ചു. ഉപഭോക്താക്കൾക്ക് കുടിശ്ശിക സംബന്ധമായ വിവരങ്ങൾ ഫോണിൽ ലഭിക്കുന്നതിന് കൺസ്യൂമർ നമ്പർ മൊബൈൽ ഫോൺ നമ്പർ സഹിതം 8592801204 എന്ന മൊബൈൽ നമ്പരിലേക്ക് എസ് എം എസ് അയയ്ക്കാവുന്നതാണെന്നും അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.