kanakkari

കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ കേരളോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി. ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ജയ പ്രകാശ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനിമോൾ സതീശൻ, ജെയിൻ എൻ.പി , ജിനി ജോജി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെലീമ സിബി, കെ.എസ്. ദിവാകരൻ, വിനു വാസുദേവൻ, റോയി ചാണകപ്പാറ, ലൗലി മോൾ വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, സി.ഡി.എസ് ചെയർ പേഴ്‌സൺ ബീന ആൻഡ്രൂസ്, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പത്മകുമാർ ആർ , എച്ച്.എം. ശ്രീലത , ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.