ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയനിലെ വാകത്താനം മേഖലയിൽ ഉൾപ്പെടുന്ന 62 തൃക്കോതമംഗലം, 63 എറികാട്, 774 മാടപ്പള്ളി, 1294 വാകത്താനം, 1518 തോട്ടക്കാട്, 1711 പരിയാരം, 1796 ഇരവിനല്ലൂർ, 2297 കാടമുറി, 2987 തോട്ടക്കാട് തെക്ക്, 4748 നാലുന്നാക്കൽ, 4749 ചീരംചിറ എന്നീ ശാഖകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖായോഗം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത്മൂവുമെന്റ്, വനിതാ സംഘം യൂണിറ്റ് യൂണിയൻ സമിതി ഭാരവാഹികൾ, കുടുംബയൂണിറ്റ് മൈക്രോഫൈനാൻസ് യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ സംയുക്ത സമ്മേളനം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് വാകത്താനം 1294ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വിഷയാവതരണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകും. മേഖല കൗൺസിലർ പി.എൻ. പ്രതാപൻ നന്ദിയും പറയും.