ചങ്ങനാശ്ശേരി : കുറിച്ചി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ശങ്കരപുരം റെയിൽവേ മേൽപ്പാലത്തിന്റെ പണി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ കുറിച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. നിവേദനം പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അയച്ചുകൊടുക്കും. ഒപ്പുശേഖരണവും പ്രക്ഷോഭ പരിപാടികളും സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംഘടിപ്പിച്ച് തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ. ജയപ്രകാശ്, കെ. ലക്ഷ്മണൻ, സുകുമാരൻ നെല്ലിശ്ശേരി, പി.എസ്. രാജേഷ്, കെ.എസ്. നാരായണൻ നായർ, കെ.ജെ. സുരേന്ദ്രൻ, അഡ്വ. ആർ. ബിനു, പി. അച്യുതൻ എന്നിവർ പങ്കെടുത്തു.