പാലാ : നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസിന്റെ വനിതാ കൗൺസിലർ മിനി പ്രിൻസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനിക്കെതിരെ നടത്തിയ ആരോപണത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുന്നു. ഇതു സംബന്ധിച്ച് ഇരുകൂട്ടരുടേയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഇരുപക്ഷത്തേയും വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. കോൺഗ്രസുകാരുടെ അന്തകനാണ് സതീശ് എന്നായിരുന്നു മിനിയുടെ പരാമർശം. മിനി പ്രിൻസ് കൗൺസിലർ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യമാണ് പാലായിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.