കടനാട് : നീലൂർ പൊട്ടം പ്ലാക്കൽ ഞള്ളിക്കുന്ന് റോഡ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷക്കണക്കിനു രൂപയുടെ കരിങ്കല്ല് കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.ടി.യു.സി (എം) കടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിവാദ റോഡ് നിർമ്മാണത്തിൽ കുറ്റക്കാരായ ഭരണപ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന വൻകിട പാറഖനനമാഫിയയെ അമർച്ച ചെയ്യണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സജി നെല്ലൻ കുഴി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, അഡ്വ. ജോബി കുറ്റിക്കാട്ട്, ടോമി മൂലയിൽ, വിൻസെന്റ് തൈമുറി തുടങ്ങിയവർ പ്രസംഗിച്ചു.