കോട്ടയം: വാളയാർകേസിൽ ഇരകളായ ബാലികമാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ സായാഹ്ന ധർണ്ണ നടത്തി. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ശോഭാ സലിമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോളിപീറ്റർ, ഡോ. പി.ആർ.സോന, ബിന്ദു സന്തോഷ്കുമാർ, രാജം ജി നായർ, സിൻസി പാറയിൽ,എസ്. രാജീവ്, റ്റി.സി. റോയി, സക്കീർ എന്നിവർ പ്രസംഗിച്ചു.