കോട്ടയം: ദർശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള മീഡിയ സെമിനാർ ഇന്ന് നടക്കും. സാമൂഹ്യ മാദ്ധ്യമങ്ങൾ പരിധി ലംഘിക്കുന്നുവോ എന്ന വിഷയത്തിലുള്ള സെമിനാർ മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ന്യൂസ് എഡിറ്റർ ടി.കെ രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ, സെർജി ആന്റണി, കെ.ടോണി ജോസ്, കെ.ജി മുകുന്ദൻ,നടുവട്ടം സത്യശീലൻ, ബിജി കുര്യൻ, ചെറുകര സണ്ണി ലൂക്കോസ്, ലിജിമോൾ പിജേക്കബ്, എസ്.സനിൽകുമാർ, എന്നിവർ പ്രസംഗിക്കും. 2ന് സാംസ്കാരിക സമ്മേളനം റോയി പോൾ ഉദ്ഘാടനം ചെയ്യും. ചോ.വത്സൻ തമ്പു മുഖ്യപ്രഭാഷണം നടത്തും. 5ന് ഒരു സങ്കീർത്തനം പോലെ 25ാം പതിപ്പ് പ്രകാശനം പ്രൊ.എം.ജി ബാബുജി നിർവഹിക്കും. പെരുമ്പടവം ശ്രീധരൻ , ആശ്രാമം ഭാസി, കെ.ബി പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിക്കും.

ദർശന കവിയരങ്ങിന്റെ ഒന്നാം വാർഷികം ഡോ.വി.ആശാലത ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പുതുശ്ശേരി, ഫാ.എമിൽ പുള്ളിക്കാട്ടിൽ കോട്ടയം മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ശ്രീലകം വേണുഗോപാൽ, ആനിക്കാട് ഗോപിനാഥ്, ടി.ജി.ബി മേനോൻ , മീനടം രാജപ്പൻനായർ, ഔസേപ്പ് ചിറ്റക്കാട് , രാജു പാമ്പാടി, കുടമാളൂർ സുലൈമാൻ ഹാജി, സൂസൻ പാലാത്ര എന്നിവരെ ആദരിച്ചു. തുടർന്ന് നിമിഷ കവിതാ രചനാമത്സരവും കവിയരങ്ങും നടത്തി.. അക്ഷര ശ്രീ സാഹിത്യോത്സവം ഡോ. ലീലാ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടെൻസി ജേക്കബ് വിഷയാവതരണം നടത്തി. വേറിട്ട കാഴ്ചകൾ ചലച്ചിത്ര താരം വി.കെ.ശ്രീരാമൻ അവതരിപ്പിച്ചു. ദ‌ർശന കലാസന്ധ്യയും അരങ്ങേറി.