കോട്ടയം: വിജയപുരം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ വട്ടമൂടിന് സമീപം പള്ള് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ഷെൽട്ടർ നിർമ്മിക്കാൻ തുക അനുവദിച്ചു. വെള്ളപ്പൊക്കകാലത്ത് പ്രദേശവാസികൾക്ക് സുരക്ഷിതമായി കഴിയുന്നതിനുള്ള ഷെൽട്ടറാണ് നിർമ്മിക്കുന്നത്. വട്ടമ്മൂടിന് സമീപമുള്ള പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിനു മുകളിൽ 4.50 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിനായി തുക അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം റോയി ജോൺ ഇടയത്തറ അറിയിച്ചു.