ചങ്ങനാശേരി: രാജീവ് വിചാർ വേദിയുടെ ബെസ്റ്റ് സ്റ്റേറ്റ്‌മെൻ അവാർഡ് കെ.സി ജോസഫ് എം.എൽ.എയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമർപ്പിച്ചു. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാജീവ് വിചാർവേദി പ്രസിഡന്റ് ബാബു കുട്ടൻചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ പൊന്നാടയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മംഗള പത്രവും സമർപ്പിച്ചു. സി.എഫ്.തോമസ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.പി.എസ് രഘുറാം, അഡ്വ.പി.എ സലിം, ഫിലിപ്പ് ജോസഫ്, ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ, സ്വാഗതസംഘം കൺവീനർ ജസ്റ്റിൻ ബ്രൂസ്, ഇ.പി രാഘവൻപിള്ള എന്നിവർ പങ്കെടുത്തു.