തലയോലപ്പറമ്പ്: ഇറുമ്പയം പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ലക്ഷാർച്ചന വിളംബര വിഗ്രഹ രഥ ഘോഷായാത്ര സമാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8 ന് വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഒന്നാം ദിവസത്തെ രഥഘോഷയാത്ര ഉച്ചക്ക് ചെമ്മന്നത്തുകര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം പോളശ്ശേരി ദേവി ക്ഷേത്രത്തിൽ സമാപിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ അവിടെ നിന്നും പുനരാരംഭിച്ച ഘോഷയാത്ര ഉച്ചയ്ക്ക് വെള്ളൂർ പടിഞ്ഞറ്റുകാവിൽ എത്തിച്ചേർന്നു.തുടർന്ന് പുറപ്പെട്ട രഥഘോഷയാത്രയ്ക്ക് മുടക്കാരി ദേവീക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് വൈകിട്ട് 6.30 ന് പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്ന രഥയാത്രയ്ക്ക് ക്ഷേത്രസംരക്ഷണ സമതിയുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.