ചങ്ങനാശേരി: എ.ഐ.സി.സി ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച കോട്ടയത്ത് നടത്തുന്ന ഏകദിന ഉപവാസസമരം വിജയിപ്പിക്കാൻ കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എ ജി സനൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു.