കോട്ടയം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 22 ാം സംസ്ഥാന സമ്മേളനം 5, 6 തീയതികളിൽ കോട്ടയത്ത് നടത്തും. 5ന് രാവിലെ 11 മുതൽ കോട്ടയം വിശ്വഹിന്ദുപരിഷത്ത് ഹാളിൽ എക്സിക്യുട്ടീവ് ചേരും. തുടർന്ന് നടക്കുന്ന കൗൺസിൽ യോഗം ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ജി. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. 6ന് രാവിലെ 10ന് മാമ്മൻമാപ്പിള ഹാളിൽ സംസ്ഥാന സമ്മേളനം ആർ.എസ്.എസ്. പ്രാന്തീയ സേവാപ്രമുഖ് എ. വിനോദ് ഉദ്ഘാടനം ചെയ്യും. ബി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചക്ക് 12ന് സാംസ്കാരിക സമ്മേളനം, തുടർന്ന് സുഹൃദ് സമ്മേളനം, വൈകിട്ട് 5ന് സമാപനസമ്മേളനം എന്നിവ നടക്കും.