രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റ നേതൃത്വത്തിൽ ഡോ. പല്പു ദിനത്തിൽ നടത്തിയ ഏകദിന ശില്പശാല യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതം ആശംസിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ കൗൺസിലർമാരായ എൻ.ആർ. വിജയകുമാർ, കെ.കെ. രാജേഷ്, സുരേന്ദ്രൻ, ഐബി പ്രഭാകരൻ, ആർ. അജയൻ, കുടുംബയോഗം കോഓർഡിനേറ്റർ വി.എൻ സലിം മാസ്റ്റർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത് പുറക്കാട്ട്, സെക്രട്ടറി സനൽകുമാർ വി.എസ്, സൈബർ സേന യൂണിയൻ ചെയർമാൻ ജോബി വാഴാട്ട്, കൺവീനർ സുനീഷ്, എംപ്ലോയിസ് ഫോറം എക്സികൂട്ടീവ് സമിതി അംഗം ജിജി ഹരിദാസ്, കുമാരി സംഘം കോഓർഡിനേറ്റർ വിനീത സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.