കുറവിലങ്ങാട് : ഡി.വൈ.എഫ്.ഐ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുറവിലങ്ങാട് നടത്തിയ അഖിലകേരളവടംവലിമത്സരം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് രതീഷ് തോമസ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി പ്രശാന്ത്, ബ്ലോക്ക് സെക്രട്ടറി ടി.എസ് ശരത്ത്, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.സുനിൽ, പി.എം തങ്കപ്പൻ, ഏരിയാ സെക്രട്ടറി കെ.ജി രമേശൻ, സദാനന്ദശങ്കർ, കെ.കെ ശശികുമാർ, കെ.രവികുമാർ, വി. സി.ജോർജ്, പ്രണവ് ഷാജി, സിബി വല്യോളിൽ, സി.കെ സന്തോഷ്, സ്വപ്‌നസുരേഷ്, ഡെന്നീഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.