തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ശ്രീകാർത്ത്യായനീ ദേവീക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്ന് വരുന്ന അഷ്ടബന്ധകലശം സമാപിച്ചു. തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ഹരികൃഷണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കലശത്തിങ്കൽ ഉഷ: പൂജ, ബ്രഹ്മ കലശാദികൾ എഴുന്നള്ളിക്കൽ, അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മ കലശാഭിഷേകം, ശ്രീഭൂതബലി, 25 കലശാഭിഷേകം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.തുടർന്ന് അന്നദാനവും നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ബി കുഞ്ഞുമോൻ, സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ നായർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.