വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെ കീഴിലുളള 97 കരയോഗങ്ങളിലെ ഭാരവാഹികളുടെ പ്രവർത്തന സമ്മേളനം യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, എം.എസ്.എസ്.എസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ഹ്യൂമൻ റിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർമാരായ പി. പ്രസാദ് , പി.എൻ. രാധാകൃഷ്ണൻ, ഡോ: ആർ. വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലേഘ മണിലാൽ , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. ജി. ബാലചന്ദ്രൻ, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങൾ , പ്രതിനിധ സഭാംഗങ്ങൾ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്തു.