വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം ടൗൺ മണ്ഡലം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌ക്കാര ജേതാവായ നർത്തകൻ ആർ. എൽ. വി. ഹേമന്ദ് ലക്ഷ്മണനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ബി. ഐ. പ്രദീപ് കുമാർ, വി. മത്തായി , വി. കെ. മണിലാൽ, ഇ. എൻ. ഹർഷകുമാർ , കെ. വിജയൻ, മാത്യു കുര്യാക്കോസ്, ഇടവട്ടം ജയകുമാർ, കെ. എൽ . സരസ്വതിയമ്മ, എം. ടി. അനിൽകുമാർ, ഗിരിജ ജോജി എന്നിവർ പ്രസംഗിച്ചു.