വൈക്കം: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) വൈക്കം ഇണ്ടംതുരുത്തി മനയിൽ ഗാന്ധി സ്മൃതി ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇസ്‌കഫ് വൈക്കം മേഖലാ പ്രസിഡന്റ് ഇ .ജി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അസി. സെക്രട്ടറി കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രശാന്ത് രാജൻ, കെ.ആർ പ്രവീൺ, റോജൻ ജോസഫ്, ഫിറോഷ് മാവുങ്കൽ, ടി.എൻ സുരേന്ദ്രൻ, രാജേഷ് രാജൻ, വി.വൈ പ്രസാദ് എന്നിവർ പ്രസംഗിച്ചു.