വൈക്കം: വാളയാർക്കേസിൽ പുനരന്വേഷണം നടത്തുന്നതിന് സി.ബി.ഐയെ ഏല്പിക്കണമെന്ന് കേരള വേലൻ മഹാ സഭ സംസ്ഥാന പ്രസിഡന്റ് എ. ജി. സുഗതൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മരണത്തിൽ കുറ്റക്കാരായ പ്രതികളെ വെറുതെ വിടുന്നതിന് അനുകൂലമായ കുറ്റപത്രം കോടതിയിൽ നല്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ പ്രസിഡന്റ് സെക്രട്ടറിമാരുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളെ പീഡിപ്പിച്ച് പ്രതികളിൽ ഒരാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന കണ്ടതായി കുട്ടികളുടെ മാതാവ് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നിലും കോടതിയിലും തുറന്ന് പറഞ്ഞിട്ടും പ്രതികളെ രക്ഷിക്കാനാണ് അന്വേഷണ ഉദ്ദ്യോഗസ്ഥന്മാർ തയ്യാറായിട്ടുള്ളതെന്നും അദ്ധേഹം ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. എൻ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. എസ്. ബാഹുലേയൻ സംഘടന റിപ്പോർട്ട് അവതരിച്ചിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വി. തമ്പി, ജോയിന്റ് സെക്രട്ടറി സരസ്വതി മോഹൻ, ശങ്കു ചേർത്തല, വി. എൻ. സോമൻ, കെ. വി. എം. എഫ്. സംസ്ഥാന സെക്രട്ടറി ശിവമണി സാജിത്., കെ. വി. വൈ. എഫ്. സംസ്ഥാന പ്രസിഡന്റ് എസ്. അരുൺദേവ് എന്നിവർ പ്രസംഗിച്ചു.