വൈക്കം: വിശ്വാസത്തിന്റ വഴിയിൽ ഭക്തിയുടെ നിറവേകി ജപമാല റാലി. ജപമാലയുടെ പുണ്യമാസത്തെ അനുസ്മരിച്ച് വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം നഗരത്തെ ഭക്തി സാന്ദ്രമാക്കി. കൊന്ത ചെല്ലിയും മറിയത്തെ ധ്യാനിച്ചും പ്രാർത്ഥനാനിരതമായി നീങ്ങിയ റാലിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മറിയത്തിന്റെ തിരുസ്വരൂപം അലങ്കൃതമാക്കിയ രഥത്തിനു പിന്നിൽ നീങ്ങിയ റാലി കച്ചേരിക്കവല, കൊച്ചുകവല, ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി വഴി വെൽഫെയർ സെന്ററില് തിരിച്ചെത്തി. എറണാകുളം അങ്കമാലി അതിരൂപത മെത്രപ്പോലിത്തൻ വികാരി മാർ ആന്റണി കരിയിൽ, ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ, ഫാ. വർഗ്ഗീസ് ചെരപ്പറമ്പിൽ, ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ഡിൽറ്റോ കദളിക്കാട്ട്, ഫാ. ജോയി കണ്ണമ്പുഴ, ഫാ. സാന്റോ കണ്ണമ്പുഴ, ഫാ. സനു പുതുശ്ശേരി, ഫാ. സെബാസ്റ്റ്യൻ ചണ്ണംപള്ളി, ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. മാത്യു തച്ചിൽ, ഫാ. ജോഷി വാഴപ്പറമ്പിൽ, ഫാ. ജോൺസൺ വെള്ളൂരാൻ, കൺവീനർമാരായ ജോർജ്ജ് ആവള്ളിൽ, സേവ്യർ പൗവ്വത്തിൽ, സാജൻ പുത്തൻപുര എന്നിവർ നേതൃത്വം നല്കി. വിശുദ്ധ കുർബാനയ്ക്കു ശേഷം എറണാകുളം അതിരൂപത മെത്രപ്പോലിത്തൻ ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.