കോട്ടയം : ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ജവഹർബാലഭവൻ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന ശിശുദിനാഘോഷ കലാമത്സരങ്ങൾ തിരുവഞ്ചൂർ രാധാകഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലഭവൻ ചെയർമാൻ ടി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ വി.ജയകുമാർ, നന്ത്യാട് ബഷീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പെയിന്റിംഗ് മത്സരങ്ങൾ നടന്നു. 10,11,12 തീയതികളിലായി മറ്റു മത്സരങ്ങൾ നടക്കും.14 ന് വർണാഭമായ ശിശുദിന റാലിയോടെ ആഘോഷങ്ങൾ സമാപിക്കും.