തലയോലപ്പറമ്പ്: ഇഷ്ടിക കളത്തിനായി പാടത്ത് കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മത്സ്യ ബന്ധനം നടത്തുന്ന ആളെ കാണാതായി. മുളക്കുളം വൈപ്പേൽ മനോഹരനെ (57) ആണ് ഇന്നലെ വൈകിട്ട് 6.30 ഓടെ കാണാതായത്. രാവിലെ മത്സ്യ ബന്ധനത്തിന് പോയ ഇദ്ദേഹത്തെ വൈകിയും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ചെറു വള്ളവും വലയും ചെരുപ്പും മറ്റും മുളക്കുളം കളമ്പുക്കാവ് റോഡിലെ ഇഷ്ടിക കളത്തിലെ കുഴിക്ക് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് വെള്ളൂർ പൊലീസും പിറവത്ത് നിന്നെത്തിയ ഫയർഫോഴ്‌സും സ്ഥലത്തെത്തി. രാത്രി വൈകിയും തിരച്ചിൽ തുടർന്നു.