കോട്ടയം: ശബരിഗിരിയിൽ നീർച്ചാലുകൾ സജീവമായതോടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 78 ശതമാനം പിന്നിട്ടതോടെ ഏതുസമയം ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടാനുള്ള തയാറെടുപ്പ് വൈദ്യുതി വകുപ്പ് പൂർത്തിയാക്കി. കക്കി അണക്കെട്ടിൽ 975.98 മീറ്ററും പമ്പയിൽ 976.15 മീറ്ററുമാണ് ഇന്നത്തെ ജലനിരപ്പ്. തുലാമഴയിൽ 5.206 ദശലക്ഷം ഘനമീറ്റർ വെള്ളം ഡാമിൽ ഒഴുകിയെത്തി. ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ ആനത്തോട്, പമ്പ അണക്കെട്ടുകൾ തുറക്കാൻ ആവശ്യാമായ മുൻകരുതലുകൾ എടുത്തുകഴിഞ്ഞു. ഷർട്ടറുകളുടെ അവസാനഘട്ട പരിശോധന കഴിഞ്ഞദിവസം നടത്തി. അണക്കെട്ടിന്റെ പരിസര പ്രദേശത്ത് തെരുവുവിളക്കുകൾ കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്. ഷർട്ടറുകൾ ഉയർത്തുന്നതിലേയ്ക്ക് വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച എത്തി മടങ്ങിയ്രുന്നു.