തലയോലപ്പറമ്പ്: എച്ച്. എൻ. എല്ലിലെ ക്വാർട്ടേഴ്‌സുകളിൽ നിന്ന് ജീവനക്കാർ ഭൂരിഭാഗവും ഒഴിഞ്ഞതോടെ അടഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നു. വാഹനങ്ങളിലെത്തി ക്വാർട്ടേഴ്‌സ് പരിസരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വർദ്ധിച്ചതോടെ ഇവിടെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രരമായി മാറിയിരിക്കുകയാണ്. ക്വാർട്ടേഴ്‌സിലെ ഫാനും മറ്റ് ഇലക്ട്രിക് സാധനങ്ങളും അപഹരിച്ച് പോകുന്നതും പതിവാകുകയാണ്. കാടും മലയുമായി ഒറ്റപ്പെട്ട് പിന്നോക്ക പ്രദേശമായി കണക്കാക്കിയിരുന്ന വെള്ളൂരിനെ ജനങ്ങൾക്കിഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റി തീർത്ത ന്യൂസ് പ്രിന്റ് ഫാക്ടറി വീണ്ടും ഉയർത്തെഴുനേറ്റാൽ മാത്രമേ തങ്ങളുടെ വെള്ളവും വെളിച്ചവും വഴിയും തിരിച്ചുപിടിക്കാൻ കഴിയുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു.