ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖാ വക ശ്രീ ഷണ്മുഖ വിലാസം ക്ഷേത്രത്തിലെ തന്ത്രിമുഖ്യനായിരുന്ന സാധുസത്യൻ കുമാരസ്വാമികളുടെ 20-ാമത് സമാധി വാർഷികം ഇന്ന് ആചരിക്കും. ഭാഗവതപാരായണം, പ്രത്യേക പൂജകൾ, സമൂഹപ്രാർത്ഥന, പുഷ്പാർച്ചന, സമ്മേളനം അന്നദാനം മുതലായവ ആചരണത്തിന്റെ ഭാഗമായുണ്ടാകും. രാവിലെ 7ന് സമാധിമണ്ഡപത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം 11ന് സമ്മേളനം ആരംഭിക്കും. ശാഖാ പ്രസിഡന്റ് കെ.പി. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നടത്തും. എം.എൻ. ഗോപാലൻ തന്ത്രികൾ, യൂണിയൻ കൗൺസിലർ എം.ബി. പ്രസാദ് കുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. ശാഖാ സെക്രട്ടറി എം.വി. കുഞ്ഞുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ. രവീന്ദ്രൻ നന്ദിയും പറയും.