pukasa

കോട്ടയം: പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സമ്മേളനം നീണ്ടൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ കഥാകൃത്ത് എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പുരോഗമന നാടക പ്രവർത്തകൻ ഓണംതുരുത്ത് രാജശേഖരനെ ചടങ്ങിൽ ആദരിച്ചു. മഹാത്മാഗാന്ധി സർവകലാശാല അദ്ധ്യാപകനും, ചലച്ചിത്ര നിരൂപണത്തിൽ സംസ്ഥാന പുരസ്‌കാര ജേതാവുമായ അജു കെ. നാരായണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.സി. സുകുമാരൻ സ്വാഗതവും കെ.കെ. ബിനു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി. ഗോപിനാഥ് (പ്രസിഡന്റ്), രാധാ വിദ്യാധരൻ, അൻസു ജോസ് (വൈസ് പ്രസിഡന്റുമാർ), പി.സി. സുകുമാരൻ (സെക്രട്ടറി) , അഭിജിത്ത് പി.എ, ജീനാ ബിനു ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.