പാലാ: കോട്ടയം ദർശന അന്തർദേശീയ പുസ്തകമേളയോടനുബന്ധിച്ച് പാലാ സെന്റ്‌ തോമസ്‌ കോളേജ് 'മാനസിക-ശാരീരികാരോഗ്യം-വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേക്ക്' എന്ന വിഷയത്തിൽ 7ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് 'സഞ്ജീവനം' എന്നപേരിൽ നാഗമ്പടം ഇൻഡോര്‍‌ സ്റ്റേഡിയത്തിൽ വച്ച് സിംമ്പോസിയവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. പാലാ സെന്റ്‌ തോമസ്‌ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ്‌ ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എം.ജി. സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ.ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാക്കോസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നിർവഹിക്കും. വിദ്യാഭ്യാസ-ആരോഗ്യരംഗത്തു നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന സിംമ്പോസിയത്തിൽ ഡോ. സണ്ണി കുര്യാക്കോസ്, റവ. ഫാ മാത്യു കുര്യൻ കാവനാടിമലയിൽ, ഡോ. ഐസൺ വഞ്ചിപ്പുരയ്ക്കൽ, ഡോ. ജനാർദ്ദനൻ നായർ, ഡോ. സുനിൽ സി. മാത്യു, ഡോ.തോമസ് സ്‌കറിയ, റവ.ഡോ. സാൽവിൻ കെ.തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും. പ്രൊഫ. സിജു ജോസഫ്‌ മോഡറേറ്ററായിരിക്കും. തുടർന്നു നടക്കുന്ന പൊതുവിജ്ഞാന ക്വിസിൽ ഹയർ സെക്കൻഡറി തലംവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പാലാ സെന്റ്‌ തോമസ്‌ കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠനക്കുറിപ്പുകളുടെ സമാഹാരമായ 'സ്ത്രീവാദസാഹിത്യം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 8547298464.