പുതുവേലി: കേരളപ്പിറവിയോടനുബന്ധിച്ച് മാർ കുര്യാക്കോസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാള ഭാഷാ ദിനാചരണവും കവിയരങ്ങും നടത്തി. പ്രിൻസിപ്പൽ ബോബി വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. രാജു വള്ളിക്കുന്നം മുഖ്യ പ്രഭാഷണം നടത്തി. മലയാള വിഭാഗം അസി.പ്രൊഫ. എലിക്കുളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ പ്രൊഫ. വി. ഐ. ജോർജ്, അസി.പ്രൊഫ രാജേഷ് എ.വി., അസി.പ്രൊഫ. മനു ജോയി എന്നിവർ സംസാരിച്ചു. ആനിക്കാട് ഗോപിനാഥ്, രാജൻ കൂരോപ്പട, ബഷീർ സംക്രാന്തി, ഒളശ്ശ രാമൻകുട്ടി, മനോജ് എസ്. മേട്ടുമ്പുറം, ഷിബു കൂത്താട്ടുകുളം, ഗിരിചൻ ആചാരി, അരുണിമ, സോന, ഷൈല, കുര്യൻ എന്നിവർ കവിതകളവതരിപ്പിച്ചു. സുകുമാരൻ കൂത്താട്ടുകുളം സ്വാഗതവും മയഖാ സുസ്‌നി മാത്യൂ നന്ദിയും പറഞ്ഞു.