പാലാ: പാലാ-ഏഴാച്ചേരി വഴി എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ആർ.എസ്.പി പാലാ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു. പി.പി. ബെന്നി പുന്നവയലിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. കെ.ആർ. സോമൻ, ജോർജ്, നാരായണൻ നമ്പൂതിരി , സി.ജി. വിജയകുമാർ, വടക്കേൽ നാരായണൻ നമ്പൂതിരി, ജയകുമാർ ചിറയ്ക്കൽ, ഓസ്റ്റിൻ അഗസ്റ്റിൻ ഈന്തനാൽ എന്നിവർ സംസാരിച്ചു. സി.ജി. വിജയകുമാർ ചിറയ്ക്കൽ സെക്രട്ടറിയായുള്ള 15 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.