കുമരകം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കുമരകം വടക്ക് യൂണിറ്റ് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ടി.ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.എസ് ഹരിലാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ സെക്രട്ടറി എ.എസ് മോഹൻദാസ്, വൈസ് പ്രസിഡന്റ് എം.ജെ. അജയൻ, യൂണിയൻ കമ്മിറ്റി അംഗം പി.കെ ചന്ദ്രഭാനു, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ എ.എസ്. അനന്തു, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.എം സുനിൽകുമാർ, ബാബു മൂന്നുതൈപ്പറമ്പ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് അരവിന്ദ് സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.പി സ്വാഗത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അരവിന്ദ് സുകുമാരൻ (പ്രസിഡന്റ്), എസ്.എം വിഷ്ണു (വൈസ് പ്രസിഡന്റ്), പി.എസ്. ഹരിലാൽ (സെക്രട്ടറി), മാനുഷ് റ്റി. റെജിമോൻ (ജോ.സെക്രട്ടറി), എ.എസ്. അനന്തു (യൂണിയൻ കമ്മിറ്റി അംഗം), വി.പി. സ്വാഗത്, ആരോമൽ, രഘുനാഥ്, സി.എൻ. നിഖിൽ, അമൽ സാബു, ആശിഷ് ബൈജു, അർജുൻ കെ.രാജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.