വൈക്കം: വെച്ചൂർ പ്രദേശത്തെ പരമ്പരാഗത മത്സ്യതൊഴിലാളികൾ വേമ്പനാട്ടു കായലിൽ സ്ഥാപിച്ച ചീനവലകൾ നീക്കം ചെയ്യുവാനുള്ള ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറുടെ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷൻ സി. ഐ. ടി. യു. വിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തും.