നാലുകോടി: കൊല്ലാപുരം കേന്ദ്രമാക്കി രൂപീകരിച്ച 60 ഓളം ഭവനങ്ങളുടെ കൂട്ടായ്മയായ ചോയിസ് റസിഡന്റ്‌സ് അസോസിയേഷൻ സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ നാലുകോടി പള്ളി വികാരി ഫാ. ആന്റണി കിഴക്കേവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. താലൂക്ക് റസിഡന്റ്‌സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് സി.ജെ.ജോസഫ് അസോസിയേഷനുകളുടെ പ്രവർത്തനം വിശദീകരിച്ചു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ സി.ആർ.ഒ. ശ്രീകുമാർ പ്രസംഗിച്ചു. പച്ചക്കറി വിത്ത് വിതരണം ജെയിംസുകുട്ടി പുത്തൻപുരയ്ക്കലിന് നൽകികൊണ്ട് ബ്ലോക്ക് മെമ്പർ എബി വർഗീസ് നിർവ്വഹിച്ചു. പത്താം ക്ലാസ്സിൽ തുടർച്ചയായി നൂറ് ശതമാനം വിജയം വരിച്ചുകൊണ്ടിരിക്കുന്ന സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിന് വാർഡ് മെമ്പർ സിബിച്ചൻ ഒട്ടത്തിൽ ഉപഹാരം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ തോമസ് ഉപഹാരം ഏറ്റുവാങ്ങി. അസോസിയേഷൻ രക്ഷാധികാരി സിസ്റ്റർ സാലി സി.എം.സി, റ്റോജി കളത്തിപ്പറമ്പിൽ, ബെന്നി ചിറക്കരവയലിൽ, ഷാജി മുട്ടുംപുറം, സ്മിതാ മാധവൻ, താലൂക്ക് റസിഡന്റ്‌സ് ഭാരവാഹികളായ വിജി ഫിലിപ്പ്, ബിനു ആന്റണി, ലിനു ജോബ് എന്നിവർ പങ്കെടുത്തു.