വൈക്കം: കുലവാഴ പുറപ്പാട് ഇക്കുറി കിഴക്കേനട ക്ഷീര വൈകുണ്ഠപുരം (ചീരംകുന്നുംപുറം) പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന്. വൈക്കത്തഷ്ടമി കൊടിയേറ്റിന് തലേന്ന് സംയുക്ത എൻ.എസ്.എസ്. കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന കുലവാഴ പുറപ്പാട് 8 ന് വൈകിട്ട് 4ന് ആരംഭിക്കും.
പൂത്താലം, മേജർസെറ്റ് പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, മയൂരനൃത്തം, ഗജരാജൻ പാമ്പാടി രാജൻ തുടങ്ങിയവ കുലവാഴ ഘോഷയാത്രയ്ക്ക് അകമ്പടിയാകും. ആറാട്ടുകുളങ്ങര, മുരിയൻകുളങ്ങര, കിഴക്കേനട, തെക്കേനട, പടിഞ്ഞാറേ നടവഴി വടക്കേ ഗോപുരത്തിലെത്തി ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിക്കും. അഷ്ടമിക്കായി ക്ഷേത്രം അലങ്കരിക്കുന്നതിനുള്ള കുലവാഴകളും കരിക്കിൻ കുലകളും ആചാരപ്രകാരം ക്ഷേത്രത്തിലെത്തിക്കുന്നതാണ് ചടങ്ങ്. ദീപാരാധനയ്ക്ക് ശേഷം കുലവാഴകളും കരിക്കിൻ കുലകളും പൂത്താലങ്ങളും സമർപ്പിക്കും.