കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർപേഴ്‌സണായി എസ്. അജിത്തിനെയും ജനറൽ സെക്രട്ടറിയായി അസ്‌ലം സലിമിനെയും തിരഞ്ഞെടുത്തു. ബി.ആർ. ആര്യകൃഷ്ണ (വൈസ് ചെയർപേഴ്‌സൺ), ആതിര പ്രദീപ് (മാഗസിൻ എഡിറ്റർ), വി.എൻ. ബൽറാം (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി), ചിരിത ജെ. ലാൽ, വസന്ത് ശ്രീനിവാസൻ (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലേഴ്‌സ്), ജോൺസൺ ജോൺ, എം.ആർ. രാഹുൽ, വി.എസ്. അപർണ, എം. രാഗേഷ്, ലിബിൻ സി. മാത്യു, അബ്ദുൾ ജബ്ബാർ, ഫെൻസി സണ്ണി, പി. ശ്രീലക്ഷ്മി, തെസ്‌നി അസീസ്, ആൽവിൻ ലാലിമോൾ (ഫാക്കൽറ്റി പ്രതിനിധികൾ), ദേവിക രാജൻ, അമൃത വിജയ് (വനിത പ്രതിനിധികൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.