ചങ്ങനാശേരി: ചങ്ങനാശേരിയുടെ മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ മുൻ പ്രസിഡന്റായിരുന്ന കെ.വി.ശശികുമാർ വഹിച്ച പങ്ക് അനുകരണീയമാണെന്ന് സി.എഫ്. തോമസ് എം.എൽ.എ പറഞ്ഞു. കെ.വി.ശശികുമാറിന്റെ മൂന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അർക്കാലിയ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ വി.ജെ.ലാലി അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, സാജൻ ഫ്രാൻസിസ്, പി.എം. ചന്ദ്രൻ, ബേബിച്ചൻ മുക്കാടൻ, സണ്ണി തോമസ്, വർഗ്ഗീസ് ആന്റണി, ജസ്റ്റിൻ ബ്രൂസ്, അഡ്വ. മധുരാജ്, സുരേഷ് പരമേശ്വരൻ, പി.എച്ച്. നാസർ, രാജീവ് മേച്ചേരി, സുമ ഷൈൻ, കുഞ്ഞുമോൾ സാബു, ടി.എസ്. സലീം, ബാബു തോമസ്, സോമശേഖരൻ നായർ, പി.എസ്.കുമാരൻ, ഷാജി പടിഞ്ഞാറേപ്പുറം, പി.കെ.കൃഷ്ണൻ, ജോർജുകുട്ടി മാപ്പിളശ്ശേരി, സന്തോഷ് മുണ്ടയ്ക്കൽ, ബിനു മൂലയിൽ, മോൻസി തൂമ്പുങ്കൽ, ബിജോയി പ്ലാത്താനം, പി.ആർ.സുരേഷ്, കെ.വി. ദേവദാസ് എന്നിവർ പങ്കെടുത്തു.