കോട്ടയം: ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദർശനാ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ സ്റ്റാളും. ഗുരുദേവന്റെ സമ്പൂർണ്ണ കൃതികൾ, ജീവചരിത്രം, വ്യാഖ്യാനങ്ങൾ മുതലായവ ശിവഗിരി മഠം, വർക്കല നാരായണ ഗുരുകുലം, ചാലക്കുടി ഗായത്രി ആശ്രമം തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ശിവഗിരി മാസിക, ഫോട്ടോ എന്നിവയും സ്റ്റാളിൽ ലഭിക്കും.