ചങ്ങനാശേരി: കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
ചങ്ങനാശേരിയിൽ നിന്ന് ആറ് സർവീസുകൾ മാത്രമാണ് നടത്തിയത്. നടവയൽ സൂപ്പർഫാസ്റ്റ്, കൊട്ടാരക്കര ഫാസ്റ്റ്, രണ്ട് ഏറ്റുമാനൂർ ഓർഡിനറി. ഒരു കാവാലം ഓർഡിനറി, ഒരു കോട്ടയം ഓർഡിനറി എന്നിവയാണ് സർവ്വീസ് നടത്തിയത്. ദീർഘദൂര സർവ്വീസുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്നില്ല.