വൈക്കം: അഷ്ടമിക്ക് മുന്നോടിയായുള്ള തമിഴ് വിശ്വബ്രഹ്മ സമാജം സന്ധ്യവേലക്ക് അരി അളന്നു
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് മുൻപായി നടത്തുന്ന സമൂഹ സന്ധ്യവേല തമിഴ് വിശ്വ ബ്രഹ്മ സമാജമാണ് നടത്തുന്നത്. പരമ്പരാഗതമായി കൊടിയേറ്റിന് മുൻപുള്ള നവമി തിഥിയിൽ നടത്തിവരുന്ന സന്ധ്യവേല അഹസിനുള്ള അരി അളക്കൽദീപാരാധനക്കു ശേഷം ക്ഷേത്ര കലവറയിൽ നടന്നു. വൈക്കം സമാജം പ്രസിഡന്റ് എൻ. സുന്ദരൻ ആചാരിയാണ് ആദ്യ നിറപറയളന്നത്. ആചാരമനുസരിച്ച് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, മുട്ടസ് നമ്പൂതിരി എന്നിവർക്ക് പുകയില, വെറ്റില, പാക്ക് ദ്രവ്യം നൽകി അനുമതി വാങ്ങിയതിന് ശേഷമാണ് അരിയളന്നത്. വൈക്കം, കോയമ്പത്തൂർ, കുലശേഖരമംഗലം, മിടായികുന്നം, ബ്രഹ്മമംഗലം, വെള്ളൂർ, തോന്നല്ലൂർ, രാമപുരം, താമരക്കാട്, മേലംമ്പാറ, കിടങ്ങൂർ, ഓണംതുരുത്ത്, കുമാരനല്ലൂർ 54, കുടമാളൂർ, കുമാരനല്ലൂർ 608, നട്ടാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, പിറവം, തൊടുപുഴ, കോതമംഗലം, കോഴിക്കോട്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, കാക്കൂർ തുടങ്ങിയ കരകളിലെ സമാജം ഭാരവാഹികളും നിറപറ അളന്ന് സമർപ്പിച്ചു. വിശ്വബ്രാഹ്മണ ഏകോപന സമിതി പ്രസിഡന്റ് സി. കൃഷ്ണൻകുട്ടി ജനറൽ സെക്രട്ടറി ജി.നടരാജൻ, ഖജാൻജി.കെ.ഗോപാലകൃഷ്ണൻ, രക്ഷാധികാരി കേണൽ കെ.എൻ.വെങ്കിടൻ ആചാരി വിശ്വബ്രാഹ്മണ സൊസൈറ്റി സെക്രട്ടറി കെ.കെ.വിജയൻ ഖജാൻജി കെ സി. ധനപാലൻ
വൈക്കം സമാജം സെക്രട്ടറി പി.ടി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.