kannan-44

അടിമാലി:കെരങ്ങാട്ടി കുടിയ്ക്ക് സമീപം നൂറാങ്കരയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊരങ്ങാട്ടി വടക്കേക്കര കണ്ണനെ (44) യാണ് തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാടൻ തോക്ക് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ദിവസമായി യുവാവ് വീട്ടിൽ എത്തിയിരുന്നില്ല .തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ രാവിലെ നൂറാങ്കരയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലെയ്ക്ക് കൊണ്ടുപോയി. ഭാര്യ :സിന്ധു. മകൾ :ഗംഗ