പാലാ: ലയൺസ് റീജിയൻ കൾച്ചറൽ ഫെസ്റ്റ് മാണി. സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജിയൻ ചെയർമാൻ അഡ്വ. ആർ മനോജ് പാലാ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ മാഗി ജോസ് മുഖ്യ പ്രഭാഷണം നടത്തി. മത്സര വിജയികൾക്ക് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. സി.പി ജയകുമാറും മുൻ ഗവർണ്ണർ ഡോ. ജോർജ് മാത്യുവും സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബും, ഫസ്റ്റ് റണ്ണറപ്പ് പാലാ ടൗൺ ലയൺസ് ക്ലബ്ബും കരസ്ഥമാക്കി. കലാപ്രതിഭയായി കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിലെ നെവിന്ഡ ടോം ഷാജിയും, കലാതിലകമായി കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിലെ നിയാ തെരേസാ ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു. സോൺ ചെയർമാൻമാരായ വി.എസ് രാധാകൃഷ്ണൻ, കെ.സി സബാസ്റ്റ്യൻ, ചീഫ് പ്രോജക്ട് കോർഡിനേറ്റർ കെ.ജെ തോമസ് ഐ.പി.എസ്, ബെന്നി കിണറ്റുകര, സജി എബ്രാഹം സാമുവൽ, ബി. ഹരിദാസ്, ബെന്നി മൈലാടൂർ, ബിനോയി മാത്യു, തോമസ് കുര്യാക്കോസ്, സിബി പ്ലാത്തോട്ടം, വി.ജെ ജോർജ് വലിയപറമ്പിൽ, ജിമ്മി ജോർജ് പുലിക്കുന്നേൽ, ജോൺ. സി തോമസ്, ജെയ്‌സിൻ ജോസഫ്, കെ.എ. ജോസഫ്, ജ്യോതിഷ് തോമസ്, മാത്യു കുര്യൻ എന്നിവർ പ്രസംഗിച്ചു.