കടനാട് : റോഡ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തിയെന്ന പരാതിയിൽ മേലുകാവ് പൊലീസ്, കടനാട് പഞ്ചായത്തു പ്രസിഡന്റ്, മെമ്പർമാർ , നാട്ടുകാർ തുടങ്ങി 8 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ചില മെമ്പർമാരിൽ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നതാധികാരികൾക്ക് സമർപ്പിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരമാണ് കേസെടുക്കുകയെന്ന് പൊലീസ് പറയുന്നു. ഇതേ സമയം പൊട്ടൻ പ്ലാക്കൽ ഞള്ളിക്കുന്ന് റോഡ് നിർമ്മാണം പൂർത്തീയാകാതിരിക്കാനാണ് ചിലർ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുള്ളതെന്ന് കടനാട് പഞ്ചായത്ത് ഭരണ നേതൃത്വം കുറ്റപ്പെടുത്തുന്നു. റോഡ് നിർമ്മാണത്തിനിടെ പൊട്ടിച്ച കരിങ്കല്ലുകൾ പല സ്ഥലത്തായി കൂട്ടിയിട്ടിട്ടുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വോട്ടു കൂടിയതിൽ വിറളി പൂണ്ട ചിലരാണ് ആരോപണങ്ങൾക്കു പിന്നിലെന്നും പഞ്ചായത്ത് ഭരണപക്ഷം പറയുന്നു