ചങ്ങനാശേരി: വാളയാർക്കേസിൽ അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം കൗൺസിലിന്റെ നേത്യത്വത്തിൽ ഇന്ന് വൈകിട്ട് ആറിന് ചങ്ങനാശേരിയിൽ പ്രതിഷേധ ജാഥ നടക്കും. ജാഥ ഉദ്ഘാടനം ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സജീഷ് മണലേൽ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.