ചങ്ങനാശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി ചങ്ങനാശേരി ഏരിയാ സമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തിന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ. വി റസൽ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് ജി. സരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മറ്റിയംഗം പി.കെ ഹരിദാസ് സ്വാഗതം പറയും. ഏരിയാ സെക്രട്ടറി ജോജി ജോസഫ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ഏരിയാ ട്രഷറർ ഇ.ആർ റഷീദ് വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജോസഫ്, സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, ജില്ലാ സെക്രട്ടറി കെ.എസ് മണി, പി.ഇ ഇർഷാദ്, അഡ്വ. പി.എ നസീർ, പത്മ സദാശിവൻ, ഷേർളി ആന്റണി, ബിനോ ജോൺ എന്നിവർ പങ്കെടുക്കും.