പാലാ : കരൂർ ലാറ്റക്‌സ് ഫാക്ടറിയിലെ തൊഴിലാളികൾ ഹെഡ് ഓഫീസ് പടിക്കൽ സമരം നടത്തി. കഴിഞ്ഞ ആറ് വർഷമായി ഫാക്ടറി പ്രവർത്തിക്കാത്തതു മൂലം നൂറു കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണെന്നും ഉടൻ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് കെ.ടി.യു.സി എം തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സമരം നടത്തിയത്. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജോബി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഷാജ ചക്കാലയിൽ, ടോമി മൂലയിൽ, ഷിബു കാരമുള്ളിൽ, സജൻ നെല്ലൻകുഴിയിൽ, എം.ടി.മാത്യു, ഡി.ജോസ്, ജോസ് പരമല, കെ.കെ.ദിവാകരൻനായർ, ബിബിൻ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, രാജൻ കിഴക്കേടത്ത്, ടോമി കണ്ണംകുളം, മാതാ സന്തോഷ്, കുര്യാച്ചൻ മണ്ണാർമറ്റം, ടി.ഡി.ഷാജി, ഉല്ലാസ് കല്ലുങ്കൽ, സജി പാലാ, വിൻസെന്റ് തൈമുറി എന്നിവർ പ്രസംഗിച്ചു.